ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
കൊച്ചി: ആലുവ ചാത്തൻപുറത്ത് മാതാപിതാക്കളുടെ ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി. ബിഹാർ സ്വദേശികളാണ് പെൺകുട്ടിയുടെ കുടുംബം. ഇന്നലെ രാത്രിയോടെ കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്ക് യാത്രപോയിരുന്നു. ഇദ്ദേഹം പോയതിന് ശേഷം അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ മൂന്ന് പേരും ഹാളിലും അമ്മ അകത്തെ മുറിയിലുമായിരുന്നു കിടന്നിരുന്നത്.വാതിൽ ഇവർ അകത്തുനിന്ന് പൂട്ടിയിരുന്നെങ്കിലും തൊട്ടടുത്ത് തുറന്നു കിടന്ന ജനൽ വഴിയാണ് ഇയാൾ വാതിൽ തുറന്ന് അകത്തുകയറിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരികയും പ്രതിയെ ദൃക്‌സാക്ഷിയും ഇരയും തിരിച്ചറിയുകയും ചെയ്തു..