യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോൾ സർവേ

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് എക്‌സിറ്റ് പോൾ സർവേ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ ജയിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേ ഫലം. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനം യു.ഡി.എഫ്. നേടുമെന്നാണ് പ്രവചനം. പുരുഷൻമാരിൽ 50 ശതമാനവും സ്ത്രീകളിൽ 56 ശതമാനവും യു.ഡി.എഫി.നാണ് വോട്ടുചെയ്തത്. മൊത്തം വോട്ടിന്റെ 39 ശതമാനം എൽ.ഡി.എഫിന് ലഭിക്കുമെന്നും പറയുന്നു. ബി.ജെ.പി. സ്ഥാനാർഥിയായ ലിജിൻ ലാൽ മൊത്തം വോട്ടിന്റെ അഞ്ചുശതമാനവും മറ്റുള്ളവർ മൂന്നുശതമാനവും നേടും. 1,31,026 വോട്ടുകളാണ് പുതുപ്പള്ളിയിൽ പോൾ ചെയ്തത്. സർവേ ഫലം അനുസരിച്ച് 69,443 വോട്ടുകൾ യു.ഡി.എഫിനും 51,100 വോട്ട് എൽ.ഡി.എഫിനും ലഭിക്കും. 6551 വോട്ടാണ് ബി.ജെ.പി.ക്ക് പറയുന്നത്. 15,000-ത്തിലേറെ വോട്ടുകൾ ബി.ജെ.പി.ക്ക് ലഭിക്കാറുള്ള മണ്ഡലമാണ് പുതുപ്പള്ളി. വോട്ടുചെയ്ത 509 പേരിൽനിന്ന് അഭിപ്രായമെടുത്താണ് സർവേ തയ്യാറാക്കിയിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *