ഹൈക്കോടതിയെ വെല്ലുവിളിച്ച് സി.വി.വർഗീസ്

ഹൈക്കോടതിയെ വെല്ലുവിളിച്ച് സി.വി.വർഗീസ്

അടിമാലി:ചട്ടം ലംഘിച്ചുള്ള ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം തടഞ്ഞതിൽ പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സിപിഎമ്മിന്റെ പാർട്ടി ഓഫിസുകൾ അടച്ച് പൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്നും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഓഫീസ് കെട്ടിട നിർമാണ വിഷയത്തിൽ ജില്ലയിലെ 164 പാർട്ടി കേന്ദ്രങ്ങളിൽ നടക്കുന്ന ത്രിദിന പ്രതിഷേധങ്ങളുടെ ഭാഗമായി അടിമാലിയിൽ സംസാരിക്കവെയാണ് വർഗീസിൻറെ പരാമർശം. നിയമപരമായ വ്യവസ്ഥകൾ ഉപയോഗിച്ച് പാർട്ടി നേരിടും, ഞങ്ങൾക്ക് ആശങ്കയില്ല. 1964 ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14 ന് ചേരുന്ന നിയമ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമാണ നിരോധനം മാറും. 50 വർഷമായി ശാന്തൻ പാറയിൽ പ്രവർത്തിക്കുന്ന ഏരിയാ കമ്മറ്റി ഓഫീസാണ് അനധികൃതമെന്ന് പറയുന്നത്. വീട്ടിൽ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാൻ വച്ച പൈസ നൽകി സഖാക്കൾ നിർമിച്ച ഓഫിസുകളാണിതെന്നും സി.വി.വർഗീസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *