കോഴിക്കോട്:സ്വാതന്ത്യ സമര കാലത്ത് മഹാത്മജിയുടെ ആഹ്വാനമനുസരിച്ച് ഹിന്ദി പഠിക്കാനും പ്രചരിപ്പിക്കാനും മുന്നോട്ട് വന്ന തലമുറയിലെ കേരളീയരുടെ സ്മരണാർത്ഥം ഭാഷാ സമന്വയ വേദി ഏർപ്പെടുത്തിയ ഹിന്ദി സേവിസമ്മാൻ 2023 പ്രഖ്യാപിച്ചു. ഹിന്ദി അധ്യാപനത്തോടൊപ്പം സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഴുകിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വിവിധ ജില്ലകളിൽ നിന്ന് പുരസ്‌കാരം നേടിയവർ ഡോ. പി.വി. കൃഷ്ണൻ നായർ (തൃശൂർ )ഡോ.എം.എസ്. രാധാകൃഷ്ണപിള്ള, ഡോ. വി. കെ. ജയശ്രി, (തിരുവനന്തപുരം) പ്രൊഫ.എൻ.ലീല,വിമല.കെ (കണ്ണൂർ),സുരേന്ദ്രൻ ടി, എൻ.വി.കുഞ്ഞിരാമൻ, വി.എസ്.രമണൻ (കോഴിക്കോട്) ഡോ. ആർസു, ഡോ. പി. കെ. രാധാമണി , ഡോ. ഒ. വാസവൻ , വേലായുധൻ പള്ളിക്കൽ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി സപ്തംബർ 14 ന് 4 മണിക്ക് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സിക്കിമിൽ നിന്നുള്ള പ്രമുഖ എഴുത്തുകാരൻ യുവ ബരാൾ പരിപാടി ഉദ്ഘാടനം ചെയ്യും.