കോഴിക്കോട്: പുത്തൻ തലമുറയിലെ പൊതു പ്രവർത്തകർക്ക് മദർ തെരേസ എന്നും ഒരു മാർഗ ദർശിയാണെന്ന് ജാൻ അഭിയാൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മദർ തെരേസ അനുസ്മരണ സമ്മേളം ഉൽഘടനം ചെയ്തുകൊണ്ട് യു. കെ. കുമാരൻ പറഞ്ഞു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ രാംദാസ് വെങ്ങേരി അധ്യക്ഷതാ വഹിച്ചു. റിട്ട. ജില്ലാ സെഷൻസ് ജഡ്ജി കൃഷ്ണൻ കുട്ടി പയിമ്പ്ര മുഖ്യഥിതിയായി. കൗൺസിലർ അൽഫോൻസാ മാത്യു ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ടി. കെ. എ. അസീസ്, സജിനി പാവണ്ടൂർ, ബാലൻ കാട്ടുങ്ങൽ, ജയരാജൻ അനുഗ്രഹ, നൗഷാദ് കല്ലാച്ചി, മനോജ് കാരന്തൂർ, ശ്രീകല വിജയൻ എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകരായ ജരാജൻ അനുഗ്രഹ, നൗഷാദ് കല്ലാച്ചി, എന്നിവർക്ക് മദർ തെരേസ പുരസ്‌കാരം നൽകി ആദരിച്ചു.