പ്രത്യേക പാർലമെന്റ് സമ്മേളനം;പ്രധാന മന്ത്രിക്ക് സോണിയാഗാന്ധിയുടെ കത്ത്

പ്രത്യേക പാർലമെന്റ് സമ്മേളനം;പ്രധാന മന്ത്രിക്ക് സോണിയാഗാന്ധിയുടെ കത്ത്

ഡൽഹി:വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർക്ക് നൽകിയ ഉറപ്പുകളുടെ നിലവിലെ സാഹചര്യം, അദാനി വിഷയം എന്നിവയിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് സോണിയാഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു.ഇൻഡ്യ മുന്നണിയെ പ്രതിനിധീകരിച്ച് ആണ് സോണിയാ ഗാന്ധി കത്തെഴുതിയത്.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഇന്ത്യയെന്ന രാജ്യത്തിൻറെ പേര് ഭാരതമെന്നാക്കി മാറ്റൽ തുടങ്ങി കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഇന്നലെ ചേർന്ന ഇൻഡ്യ മുന്നണി യോഗത്തിലും ധാരണയായി.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *