പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടിങ് ശതമാനം കുറഞ്ഞത് ബോധപൂർവമുണ്ടാക്കിയ കെണി. ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ.. മുഴുവൻ യു ഡി എഫ് വോട്ടർമാർക്കും വോട്ട് ചെയ്യാനായില്ല. 80 ശതമാനത്തിലേറെ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പുതുപ്പള്ളിയിൽ സി.പി.എമ്മിന് പരാജയഭീതിയാണെന്നും അത് മറച്ചുവയ്ക്കാനാണ് ബി.ജെ.പി വോട്ട് കോൺഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമർശമല്ല അത്. ബി.ജെ.പി കോൺഗ്രസിന് വോട്ട് ചെയ്യുന്ന സംഭവം ഇന്ത്യാ രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും മറിച്ച് ബി ജെ പി സി.പി.എമ്മിന് വോട്ട് ചെയ്തത് ് കോൺഗ്രസ് മുക്തഭാരതമുണ്ടാക്കാനാണെന്നും, സുധാകരൻ പറഞ്ഞു.