പാലേരി രമേശന് സഹകാരി സ്വീകരണം നാളെ

പാലേരി രമേശന് സഹകാരി സ്വീകരണം നാളെ

വടകര: സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള കേരള സർക്കാരിന്റെ റോബർട്ട് ഓവൻ പുരസ്‌കാരം നേടിയ യുഎൽസിസി എസ് ചെയർമാൻ പാലേരി രമേശിന് സഹകാരികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. നാളെ (വ്യാഴം) വൈകിട്ട് 4.30ന് വടകര പുതിയ സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടി സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ.മൂസ, പി.കെ.ദിവാകരൻ, വി.പി.കുഞ്ഞികൃഷ്ണൻ, പി.സുരേന്ദ്രൻ, പി.ശ്രീധരൻ, ബാബു ഒഞ്ചിയം, കെ.എം. ബാബു, കെ.എം.മനോജൻ, പി.രമേശ് ബാബു, വി.പി.ഗോപാലകൃഷ്ണൻ, സി.കുമാരൻ, കെ.എം.നാരായണൻ, പി.കെ.കുഞ്ഞിക്കണ്ണൻ, ഓടത്തിൽ ബാലൻ, പ്രവീൺ, കെ.സി.ബാലകൃഷ്ണൻ, സംസാരിച്ചു. ഭാരവാഹികൾ മനയത്ത് ചന്ദ്രൻ (ചെയർമാൻ), ഐ മൂസ(ജന.കൺവീനർ), പി.കെ.ദിവാകരൻ(ട്രഷറർ).

Share

Leave a Reply

Your email address will not be published. Required fields are marked *