കൊളംബോ: ഒത്തുകളി ആരോപണത്തെത്തുടർന്ന് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സചിത്ര സേനാനായകയെ അറസ്റ്റുചെയ്തു. 2020 ലങ്ക പ്രീമിയർ ലീഗിലെ മത്സരത്തിനിടെ ഒത്തുകളി നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് അറസ്റ്റുചെയ്തത്.സ്പോർട്സ് കറപ്ഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് അറസ്റ്റുചെയ്തത്. രാജ്യം വിട്ട് പോകുന്നതിൽ സേനാനായകെയ്ക്ക് വിലക്കുണ്ടായിരുന്നു. 39 കാരനായ താരം ശ്രീലങ്കയ്ക്ക് വേണ്ടി 49 ഏകദിനങ്ങളിലും 24 ട്വന്റി 20 മത്സരങ്ങളിലും ഒരു ടെസ്റ്റിലും കളിച്ചിട്ടുണ്ട്. സ്പോർട്സ് കറപ്ഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കൂടുതൽ അന്വേഷണത്തിന് കൊളംബോ ചീഫ് മജിസിട്രേറ്റ് കോടതി ഉത്തരവിട്ടു.