മാഹി: മാഹി മേഖലയിലെ അദ്ധ്യാപക ക്ഷാമത്തിന് ഉടൻ പരിഹാരം ഉണ്ടാവുമെന്ന് രമേശ് പറമ്പത്ത് എം എൽ എ പറഞ്ഞു. മാഹി മേഖലാതല അദ്ധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപക ക്ഷാമത്തിനിടയിലും അധ്യയനം മുടങ്ങാതെ മികച്ച രീതിയിൽ നടത്തുന്ന അദ്ധ്യാപകരുടെ സേവനം പ്രശംസനീയമാണെന്നുംഅദ്ദേഹം
ചൂണ്ടിക്കാട്ടി. റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ അധ്യക്ഷത വഹിച്ചു. എം എം തനൂജ വൈസ് പ്രിൻസിപ്പാൾ വി.എൻ.പി.ജി.എച്ച്. എസ്. എസ് പള്ളൂർ, പി ഉത്തമരാജൻ റിട്ട: സി ഒ എ മാഹി അജിത്ത് പ്രസാദ് ജനറൽ സെക്രട്ടറി ജി.എസ്.ടി.എ മാഹി) ടി വി സഖിത ജനറൽ സെക്രട്ടറി ജി.ടി.ഒ മാഹി സി എം എൽസമ്മ, എ ടി പത്മജ, ടി പി രാധാമണി, സി പുഷ്പ, എന്നിവർ സംസാരിച്ചു.ചീഫ് എജുക്കേഷൻ ഓഫീസർ പി പുരുഷോത്തമൻ സ്വാഗതവും എസ്.എസ്.എ എ,ഡി, പി,സി ഹരീന്ദ്രൻ നന്ദിയും നന്ദിയും പറഞ്ഞു.. അദ്ധ്യാപകരുടെ സംഗീത വിരുന്നും അരങ്ങേറി.