ചൊക്ലി: കോൺഗ്രസ്റ്റ് നേതാവ് കെ.ചന്ദ്രന്റെ രണ്ടാം ചരമ വാർഷികദിനത്തിൽ ഒളവിലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ യോഗം മുൻ കെ.പി.സി.സി. അംഗം വി.സുരേന്ദ്രൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി തുടക്കം കുറിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം കണ്ണൂർ ഡി.സി.സി ജന. സിക്രട്ടറി അഡ്വ.കെ. ഷുഹൈബ് വിതരണം ചെയ്തു.
കോൺഗ്രസ്സ് കോടിയേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ.സി.ജി. അരുൺ അദ്ധ്യക്ഷത വഹിച്ചു. കെ.എം. പവിത്ര മാസ്റ്റർ,സത്യൻ കേളോത്ത്, എം.പി.പ്രമോദ്, ആർ.വി.രഞ്ചിത്ത് , . എൻ.പി. അനന്തൻ, എം.എം.പത്മനാഭൻ, കെ. ഹരീന്ദ്രൻ, കെ.പി.ഷീബ എ.ആർ.ചിന്മയ്, പി. ഭരതൻ , ടി.കെ. ഗിജേഷ്, സി. അശോകൻ സംസാരിച്ചു.