കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. മുൻമന്ത്രി എ.സി മൊയ്തീന്റെ ബിനാമി എന്ന് പറയപ്പെടുന്ന സതീഷ് കുമാർ, ബാങ്ക് മുൻജീവനക്കാരൻ പി.പി. കിരൺ എന്നിവരെയാണ് കൊച്ചി പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ആദ്യ അറസ്റ്റാണിത്.. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് സതീഷ് കുമാറിൻറെയും പി.പി കിരണിൻറെയും അറസ്റ്റ് നടന്നത്. തട്ടിപ്പിൽ കിരൺ ഇടനിലക്കാരനാണെന്നും തട്ടിയെടുത്ത ലോണുകൾ കൈകാര്യം ചെയ്തതും തട്ടിപ്പിനു നിർദ്ദേശങ്ങൾ നൽകിയതും സതീഷ് കുമാർ ആണെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. പല പ്രാദേശിക സി.പി.എം നേതാക്കളുമായി സതീഷ് കുമാറിന് അടുത്ത ബന്ധമാണുള്ളതെന്നും. വരുംദിവസങ്ങളിൽ ഇവരെയും ചോദ്യംചെയ്യുമെന്നും ഇ.ഡി പറഞ്ഞു.