ഇന്ത്യയുടെ പേര് മാറ്റൽ കേന്ദ്ര നീക്കത്തിനെതിരെ ആഞ്ഞടിച്ച് എം.വി.ഗോവിന്ദൻ

ഇന്ത്യയുടെ പേര് മാറ്റൽ കേന്ദ്ര നീക്കത്തിനെതിരെ ആഞ്ഞടിച്ച് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്താണ് വർഗീയവാദികൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണെന്നും. അവർ ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ഇടപെടലിന്റെ ഭാഗമാണതെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നലെ വരെ ഇന്ത്യ എന്നുള്ളത് ഇപ്പോൾ ഭാരത് ആയി, ഇനി കുറച്ച് കഴിയുമ്പോൾ ഹിന്ദുത്വ എന്ന് പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൺ ഇന്ത്യ വൺ ഇലക്ഷൻ എന്നതിനെ അംഗീകരിക്കില്ലെന്നും ഇതൊക്കെ ഫാഷിസ്റ്റ് ഇടപെടലാണെന്നും സിപിഎം സഹകരിക്കില്ലെന്നും അദ്ദേഹം നിലപാടറിയിച്ചു. ഞങ്ങളെന്തായാലും ഒരു മതത്തിനുമെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല.എന്നാൽ തെറ്റായ നിലപാട് വരുമ്പോൾ അതിനെയൊക്കെ വിമർശിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. .

Share

Leave a Reply

Your email address will not be published. Required fields are marked *