ആട്ടൂർ മുഹമ്മദിനെ കണ്ടെത്താൻ ഊർജ്ജിത നടപടിയുണ്ടാവണം

ആട്ടൂർ മുഹമ്മദിനെ കണ്ടെത്താൻ ഊർജ്ജിത നടപടിയുണ്ടാവണം

കോഴിക്കോട്: വസ്തു കച്ചവട രംഗത്ത് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആട്ടൂർ മുഹമ്മദിനെ (മാമി) കണ്ടെത്താൻ ഊർജ്ജിതമായ നടപടിയുണ്ടാവണമെന്ന് സൗത്ത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ 21-ാം തീയതി മുതലാണ് ആട്ടൂർ മുഹമ്മദിനെ കാണാതായത്. വസ്തു കച്ചവട രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഇദ്ദേഹത്തിന്റെ തിരോധാനം. സംസ്ഥാന പ്രസിഡന്റ് എ.എസ്. ജോസ് അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.പി സാഹിർ റിപ്പോർട്ട് അവതരിപ്പിച്ചു. മജീദ്.പി.പി, ആലി.പി.വി, റീജ.എം.പി, പ്രസാദ് കോഴിക്കോട്, ഇബ്രാഹിം മലപ്പുറം, സനൂപ് എറണാകുളം, ഷംസുദ്ദീൻ കണ്ണൂർ, വസന്തൻ. എം.കെ, അരവിന്ദൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ വീരേന്ദ്രകുമാർ സ്വാഗതം പറഞ്ഞു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *