1000 ഏക്കർ എ. വി. ടി. എസ്റ്റേറ്റ് ബോചെ സ്വന്തമാക്കി

1000 ഏക്കർ എ. വി. ടി. എസ്റ്റേറ്റ് ബോചെ സ്വന്തമാക്കി

കല്പറ്റ: തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കർ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതൽ ഈ ഭൂമി ‘ബോചെ ഭൂമിപുത്ര’ എന്ന നാമധേയത്തിലാണ് അറിയപ്പെടുക. വരും മാസങ്ങളിൽ ബോചെ ടീ എന്ന പേരിൽ പ്രീമിയം ചായപ്പൊടി ഇന്ത്യൻ വിപണിയിൽ ലഭ്യമാവും. കൂടാതെ അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ബോചെ ടീ കയറ്റുമതി ചെയ്യും.
തോട്ടത്തിന്റെ ഒരു നിശ്ചിത ശതമാനം പഴം, പച്ചക്കറി കൃഷിക്കും, ടൂറിസത്തിനും ഉപയോഗിക്കാം എന്ന സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി തേയിലകൃഷി കൂടാതെ കേറ്റിൽ ഫാമും ഉടൻ ആരംഭിക്കും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരം മികച്ചയിനം പശുക്കളെ ഇറക്കുമതി ചെയ്യും. ശുദ്ധമായ പാലും, പാലുൽ്പന്നങ്ങളായ തൈര്, നെയ്യ്, ചീസ്, ഐസ് ക്രീം എന്നിവയും വിഷരഹിതമായ ഓർഗാനിക് പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്ത് ബോചെ ബ്രാൻഡിൽ വിപണിയിലെത്തിക്കും.
സ്റ്റുഡന്റ്സ് അഗ്രി-ടൂറിസം ക്ലബ്ബ്
വിദ്യാർത്ഥികൾക്ക് കൃഷിയെപ്പറ്റി കൂടുതൽ മനസിലാക്കാനും, കൃഷി ചെയ്ത് പഠിക്കാനും അതോടൊപ്പം ടൂറിസം പഠിക്കാനുമായി സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഗവൺമെന്റുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് ‘സ്റ്റുഡന്റ്സ് അഗ്രി-ടൂറിസം ക്ലബ്ബ്’. കലാലയ അധികൃതർ തെരഞ്ഞെടുക്കുന്ന ഉത്സാഹഭരിതരായ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ്സ് അഗ്രി-ടൂറിസം ക്ലബ്ബ് മെമ്പർഷിപ്പ് നൽകും. ഇവർക്ക് അവധി ദിനങ്ങളിൽ ‘ബോചെ ഭൂമിപുത്ര’യിൽ സൗജന്യമായി താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്. വിളവെടുക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വിദ്യാർത്ഥികൾക്ക് നൽകി അതുവഴി മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്ന് പഠിക്കാനും പോക്കറ്റ് മണി കണ്ടെത്താനും പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. എല്ലാ വീടുകളിലും പച്ചക്കറി തോട്ടം ഉണ്ടാക്കുന്നതിലൂടെ കേരളത്തിന് പച്ചക്കറിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടാൻ സാധിക്കും എന്ന മുഖ്യമന്ത്രിയുടെ കോവിഡ് കാലത്തെ പ്രസ്താവനയാണ് ഡോ. ബോബി ചെമ്മണൂരിന് പ്രചോദനമായത്. കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവേകാൻ പ്രകൃതിയെ ഹനിക്കാതെ പരിസ്ഥിതി സൗഹൃദമായ പാർക്ക്, മഡ് ഹൗസ്, വുഡ് ഹൗസ്, ടെന്റുകൾ, കാരവാൻ പാർക്ക് എന്നിവയാണ് ഉടൻ നടപ്പിലാക്കുന്നത്. ഇതോടൊപ്പം ട്രക്കിങ്ങിനും മറ്റ് അഡ്വഞ്ചർ ടൂറിസത്തിനുമുള്ള സൗകര്യങ്ങളും ഒരുക്കും.ബോചെ അപ്ലയെൻസെസ് അടങ്ങിയ ഓണക്കിറ്റുകളും സാമ്പത്തിക സഹായവും നൽകിക്കൊണ്ട് തോട്ടം തൊഴിലാളികൾക്ക് ഒപ്പമാണ് ഇത്തവണത്തെ ഓണം ബോചെ ആഘോഷിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *