തലശ്ശേരി:ഭരണാധികാരികളും .പൊതുപ്രവർത്തകരും മൗനം പാലിക്കാതെ പൊതുജനങ്ങളോടു മറുപടിപറയണമെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനി- അംബാനിമാർക്കും , മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം ബന്ധുക്കൾക്കും വേണ്ടി ഭരണം ദുരുപയോഗം ചെയ്യുകയാണന്നും ഭരണകൂടത്തെ ചോദ്യം ചെയ്യാൻ അവകാശമുള്ള മാധ്യമ പ്രവർത്തകർ ജനാധിപത്യത്തിന്റെ കാവൽ ഭടന്മാരാണെന്നും,അദ്ദേഹം പറഞ്ഞു. ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണന്റെ പേരിൽ നടത്തിയ അനുസ്മരണ സമ്മേളനവും. അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .സുധീരൻ സി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.കെ.ശിവദാസൻ, ടി കെ ഡി മുഴപ്പിലങ്ങാട് ,റവ.ഫാദർ ഡോ.ജി.എസ്.ഫ്രാൻസിസ്, പ്രൊഫ. ദാസൻ പുത്തലത്ത്, പ്രൊഫ. എ.പി.സുബൈർ
ഉസ്മാൾ പി.വടക്കുമ്പാട് പ്രസംഗിച്ചു.