കോഴിക്കോട്: കേരള പ്രവാസി സംഘം ജില്ലാ ദ്വിദിന പഠനക്യാമ്പ് 9,10 തിയ്യതികളിൽ മരുതോങ്കര മഴവിൽക്കാട് റിസോർട്ടിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. മോഹനൻ മാസ്റ്റർ മുഖ്യാതിഥിയാവും. പ്രവാസി ക്ഷേമ പദ്ധതികളും കേരളസർക്കാരും, പ്രവാസി സംഘം: സംഘാടനവും വിപുലീകരണവും, സംരംഭകത്വവും സഹകരണമേഖലയും, നവപ്രവാസം പ്രശ്‌നങ്ങളും പ്രതീക്ഷകളും,നവ കേരള നിർമ്മിതിയും പ്രവാസി സമൂഹവും സംരംഭകത്വവും സ്വാശ്രയ സംഘങ്ങളും എന്നീ വിഷയങ്ങളിൽ അഡ്വ. ഗഫൂർ പി ലില്ലീസ്, ബാദുഷ കടലുണ്ടി, ബാബുരാജ്, വിജയകുമാർ, പ്രസാദ് പി. കൈതക്കൽ, എം എം നയീം എന്നിവർ ക്‌ളാസുകൾ നയിക്കും. ക്യാമ്പ് വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി സി. വി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കെ ടി മനോജ് അധ്യക്ഷനായി. ജില്ലാ ട്രഷറർ എം. സുരേന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം സലിം മണാട്ട് എന്നിവർ സംസാരിച്ചു. കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ (എം എൽ എ), എം മെഹബൂബ്, കെ കെ ശങ്കരൻ, കെ. സജിത്ത്, കെ. കെ സുരേഷ് (രക്ഷാധികാരികൾ) കെ ടി മനോജ്, (ചെയർമാൻ) പി. പി. നാണു, മുനീർ കുറ്റ്യാടി(വൈ. ചെയർമാൻ) പി അശോകൻ (ജ. കൺവീനർ) സുനിൽ ദത്ത്, സൂപ്പി പന്തിരിക്കര (ജോ. കൺവീനർ) ടി. വിനോദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.പി അശോകൻ സ്വാഗതവും ടി. പി ഷിജിത്ത് നന്ദിയും പറഞ്ഞു