ഓണക്കോടിയും സദ്യയും നൽകി

ഓണക്കോടിയും സദ്യയും നൽകി

തലശ്ശേരി: നഗരത്തിലെ തെരുവിൽ കഴിയുന്നവർക്കും അശരണർക്കും ഓണക്കോടിയും ഓണസദ്യയും നൽകി. സാമൂഹ്യ പ്രവർത്തകൻ പാറാൽ ബാബുവിന്റെ നേതൃത്വത്തിലാണ് ഓണ സദ്യയും ഓണക്കോടിയും വിതരണം ചെയ്തത്. നാല് വർഷമായി മുടങ്ങാതെ ബാബു ഓണത്തിന് തെരുവിൽ കഴിയുന്ന വർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പുതിയ ബസ്റ്റാൻഡിൽ നടന്ന ഭക്ഷണ വിതരണം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ, സിപി കൃഷ്ണകുമാർ സംസാരിച്ചു. 250 ഓളം പേർക്കാണ് സദ്യയും ഓണക്കോടിയും നൽകിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *