സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ: കണ്ണൂർ ജേതാക്കൾ

സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ: കണ്ണൂർ ജേതാക്കൾ

കോഴിക്കോട്: കേരള ഷൂട്ടിങ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജേതാക്കളായി. പാലക്കാട് രണ്ടാം സ്ഥാനം നേടി. കോഴിക്കോടിനെ പരാജയപ്പെടുത്തി മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കേരള സ്‌പോർട്‌സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കേരള ഷൂട്ടിങ് ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. പി. യു അലി അധ്യക്ഷത വഹിച്ചു. സി. ടി ഇല്ല്യാസ്, പി. രാജഗോപാൽ, യു. കെ സിറാജ്, പി. കെ സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു. എസ്. ശിവ ഷണ്മുഖൻ സ്വാഗതവും പി. പി ബഫീർ നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *