വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു

വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു

ന്യൂഡൽഹി: വാണിജ്യ പാചക വാതകത്തിന്റെ വിലകുറഞ്ഞു. 158 രൂപയാണ് കുറഞ്ഞത്. എണ്ണക്കമ്പനികളാണ് നടപടിയെടുത്തത്. പുതിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും, ഡൽഹിയിലെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,522 രൂപയാകും. ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഒഎംസികൾ 99.75 രൂപ കുറച്ചിരുന്നു. ജൂലൈയിൽ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഗാർഹിക പാചകവാതകത്തിന്റെ വില കേന്ദ്ര സർക്കാർ 200 രൂപ കുറച്ചു.ഗ്യാസ് സിലിണ്ടറിന് വിലകുറയുന്നത് പ്രധാന മന്ത്രിയുടെ ഓണം രക്ഷാബന്ധൻ സമ്മാനമാണെന്നെന്നും തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമ സഭാ തെരെഞ്ഞെടുപ്പ് എത്തി നിൽക്കുമ്പോഴാണ് എൽ പി ജി ഗാർഹിക ഉപഭോക്താക്കൾക്ക് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഉജ്ജ്വൽ യോജന പ്രകാരം കണക്ഷൻ എടുത്തവർക്കു നിലവിൽ 200 രൂപ സബ്സിഡി ലഭിക്കുന്നുണ്ട്. അധികമായി 200 രൂപ കൂടി ലഭിക്കുന്നതോടെ ഉജ്ജ്വൽ യോജനയിലെ ബിപിഎൽ കുടുംബങ്ങൾക്കു 400 രൂപയുടെ ഇളവ് കിട്ടും. രാജസ്ഥാൻ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നേരത്തെ കോൺഗ്രസ് സബ്സിഡി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനങ്ങൾ വരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *