യു എസ് എസ് വിജയികളെ ആദരിക്കും.

യു എസ് എസ് വിജയികളെ ആദരിക്കും.

കോഴിക്കോട്: 2022-23 അധ്യയന വർഷത്തെ യു എസ് എസ് സ്‌കേളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് എക്‌സ് ആന്റ് വൈ ലേണിംഗ് സംഘടിപ്പിക്കുന്ന അവാർഡ് ദാന സംഗമം 3ന് ഞായർ പകൽ 9 മണി മുതൽ വൈകിട്ട് 5 മണിവരെ കോഴിക്കോട് പ്ലാനറ്റോറിയം ഹാളിൽ വെച്ച് നടക്കും. മത്സര പരീക്ഷകൾ, ടെക്‌നോളജി രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളിൽ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനീയർമാരും ഡോക്ടർമാരും മാർഗദർശനം നൽകും. യു എസ് എസ് വിജയികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.ഫോൺ: 91 7561 88 11 33
പത്രസമ്മേളനത്തിൽ യാസീൻ ആത്വിഫ്, അസീം പനോളി, മുഹമ്മദ് ഹവാസ്, വസീം മാലിക്ക് ഒ.പി. പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *