പ്രഭുനാഥ് സിംഗിന് ജീവപര്യന്തം

പ്രഭുനാഥ് സിംഗിന് ജീവപര്യന്തം

ഡൽഹി: 1995ലെ ഇരട്ടക്കൊലപാതകക്കേസിൽ ആർജെഡി നേതാവും മുൻ പാർലമെൻറ് അംഗവുമായ പ്രഭുനാഥ് സിങ്ങിനെ സുപ്രിംകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.മരിച്ച രണ്ട് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റയാൾക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്ന് ബിഹാർ സർക്കാരിനോട് കോടതി നിർദേശിച്ചു.1995 മാർച്ചിൽ സരൺ ജില്ലയിലെ ചപ്രയിൽ നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് നടക്കുമ്പോഴാണ് സംഭവം. തനിക്ക് വോട്ട് ചെയ്യാത്തതിനാണ് സിംഗ് ഈ ക്രൂരകൃത്യം ചെയ്തത്. ദരോഗ റായിയുടെയും രാജേന്ദ്ര റായിയുടെയും മരണത്തിനും സ്ത്രീയെ കൊല്ലാൻ ശ്രമിച്ചതിനും മുൻ എം.എൽ.എ കൂടിയായ സിംഗ് കുറ്റക്കാരനാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു.ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ അസാധാരണമായ സംഭവമാണെന്ന് കോടതി പറഞ്ഞു.തെളിവുകളുടെ അഭാവത്തിൽ 2008 ഡിസംബറിൽ ഒരു വിചാരണ കോടതി പ്രഭുനാഥ് സിംഗിനെ വെറുതെവിട്ടിരുന്നു. പിന്നീട് പറ്റ്‌ന ഹൈക്കോടതി 2012-ൽ കുറ്റവിമുക്തനാക്കിയത് ശരിവച്ചു. ഇതിനെതിരെ രാജേന്ദ്ര റായിയുടെ സഹോദരൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *