ജയാവർമ സിൻഹ ഇന്ത്യൻ റെയിൽവേ ബോർഡ് ആദ്യ വനിതാ ചെയർപേഴ്സൺ

ജയാവർമ സിൻഹ ഇന്ത്യൻ റെയിൽവേ ബോർഡ് ആദ്യ വനിതാ ചെയർപേഴ്സൺ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപേഴ്സൺ ആയി ജയാവർമ സിൻഹ അധികാരമേറ്റു. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്സണായി അധികാരമേൽക്കുന്നത്. അലഹബാദ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ജയാവർമ സിൻഹ ട്രാഫിക് ട്രാൻസ്പോർട്ടേഷൻ ബോർഡ് അഡീഷണൽ മെമ്പറായിരിക്കെയാണ് പുതിയ പദവിയിലെത്തുന്നത്. നോർത്തേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ സോണുകളിൽ ജയാവർമ ജോലി ചെയ്തിട്ടുണ്ട്. ഒക്ടോബർ ഒന്നിന് വിരമിക്കാനിരിക്കെയാണ് ജയാവർമക്ക് പുതിയ ചുമതല നൽകിയത്.
2024 ആഗസ്റ്റ് 31 വരെയാണ് പദവിയുടെ കാലാവധി.

 

Share

Leave a Reply

Your email address will not be published. Required fields are marked *