ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ  ഒക്ടോബറിൽ

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ഒക്ടോബറിൽ

കോഴിക്കോട്: ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഴു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ദേശീയ സ്‌കോളർഷിപ്പ് പരീക്ഷ ആൻതേയുടെ 14-ാം പതിപ്പ് ഒക്ടോബർ 7നും 15നും ഇടയിൽ ഓൺലൈനായും ഓഫ്‌ലൈനായും നടക്കും. 100 ശതമാനം വരെ സ്‌കോളർഷിപ്പ് നൽകുന്ന പരീക്ഷയിൽ 700 വിദ്യാർഥികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനിക്കും. വിദ്യാർത്ഥികൾക്ക് anthe.aakash.ac.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. പതിനാറര ലക്ഷത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം ആൻതേ പരീക്ഷ എഴുതിയത്. നീറ്റ്, ജെ ഇ ഇ അഡ്വാൻസ് തുടങ്ങിയ ഉന്നത നിലവാരമുളള പരീക്ഷകളിൽ ആദ്യ റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളിൽ പലരും ആൻതേ പരീക്ഷകളിലൂടെയാണ് തുടക്കമിട്ടത്.
ആൻതേ സ്‌കോളർഷിപ്പ് സ്വീകർത്താക്കൾക്ക് ആകാശിൽ എന്റോൾ ചെയ്യാനും നീറ്റ്, ജെ ഇ ഇ സംസ്ഥാന സി ഇ ടികൾ, സ്‌കൂൾ/ ബോർഡ് പരീക്ഷകൾ, എൻ ടി എസ് എ, ഒളിമ്പ്യാഡുകൾ പോലുള്ള മത്സര സ്‌കോളർഷിപ്പുകൾ എന്നിവ ഉൾപ്പെടെ വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വിദഗ്ധ മാർഗനിർദേശവും മെന്റർഷിപ്പും ലഭിക്കും.
അതോടൊപ്പം ഈ വർഷം 100 വിദ്യാർഥികൾക്ക് ദേശീയ ശാസ്ത്ര പര്യവേഷണത്തിലേക്ക് അഞ്ച് ദിവസത്തെ യാത്രയ്ക്കുള്ള അവസരവും ലഭിക്കും.
ആൻതേ പരീക്ഷ ഓൺലൈനായി രാവിലെ 10 മുതൽ രാത്രി ഒൻപത് വരെയാണ് നടക്കുക. ഓഫ്‌ലൈനിൽ എഴുതുന്നവർക്ക് ഒക്ടോബർ 8, 15 തിയ്യതികളിൽ രാവിലെ പത്തര മുതൽ 11.30 വരെയും വൈകിട്ട് നാലു മുതൽ അഞ്ചു വരേയും രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ടാകും. ഓഫ്‌ലൈൻ പരീക്ഷ എഴുതുന്നവർക്ക് രാജ്യത്തെ 315ലേറെ കേന്ദ്രങ്ങളിൽ അനുയോജ്യമായ ഒരു മണിക്കൂർ സ്ലോട്ട് തെരഞ്ഞെടുക്കാവുന്നതാണ്. 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടെ മൊത്തം 90 മാർക്കിന്റെ പരീക്ഷയാണ് ഒരു മണിക്കൂർ നേരംകൊണ്ട് പൂർത്തിയാക്കേണ്ടത്.
ഏഴു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൽലെ വിദ്യാർഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങളുണ്ടാവുക. മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസുകാർക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെന്റൽ എബിലിറ്റി എന്നിവയും അതേ ക്ലാസിലെ എൻജിനിയറിംഗ് ആഗ്രഹിക്കുന്നവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മെന്റൽ എബിലിറ്റി എന്നിവയും ഉൾക്കൊള്ളുന്നതായിരിക്കും ചോദ്യങ്ങൾ. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയും എൻജിനിയറിംഗ് ആഗ്രഹിക്കുന്നവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുമായിരിക്കും വിഷയങ്ങൾ.
ആൻതേ 2023 എന്റോൾമെന്റ് ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഓൺലൈൻ പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ഓഫ്‌ലൈൻ പരീക്ഷയ്ക്ക് ഏഴ് ദിവസം മുമ്പുമാണ്. ഓഫ്‌ലൈൻ മോഡിന് 100 രൂപയും ഓൺലൈൻ മോഡിന് സൗജന്യവുമാണ് പരീക്ഷാ ഫീസ്.
ആൻതേ 2023 ഫലങ്ങൾ പത്താം ക്ലാസ് വിദ്യാർഥികളുടേത് ഒക്ടോബർ 27നും ഏഴു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളുടേത് നവംബർ മൂന്നിനും പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളുടേത് നവംബർ എട്ടിനും പ്രസിദ്ധീകരിക്കും. ഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും.
വാർത്താസമ്മേളനത്തിൽ സീനിയർ അസിസ്റ്റന്റ് ഡയറക്ടർ മുർഷിദ് അബ്ദുറഹിമാൻ, ഏരിയ മേധാവി അരുൺ വിശ്വനാഥ്, ബ്രാഞ്ച് മേധാവി പ്രഭാഷ് എസ്. കെ, വിശാൽ തിവാരി, നിഖിൽ എ. എന്നിവർ പങ്കെടുത്തു

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *