കൊച്ചി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി മുംബൈയിലെ അയൽവാസി എന്ന ബന്ധം മാത്രമാണുള്ളതെന്ന് നടി നവ്യ നായർ. കേസിൽ രണ്ടുമാസംമുൻപ് ഇ.ഡി വിളിച്ചു വിവരങ്ങൾ ചോദിച്ചിരുന്നു.സച്ചിൻ സാവന്തിൻറെ കുടുംബം കേരളത്തിൽ വന്നപ്പോൾ ക്ഷേത്ര ദർശനത്തിനുള്ള സഹായം നടി നൽകിയതായി ഇ.ഡി മുംബൈ ബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തിയത്.സച്ചിൻ സാവന്തിൻറെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽനിന്നും മൊബൈൽ ഫോൺ രേഖകളിൽനിന്നുമാണു നടിയുമായുള്ള ബന്ധം വ്യക്തമായതെന്നാണു വിവരം.കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ ആസ്തികൾ വാങ്ങിയ സച്ചിൻ സാവന്ത് നവ്യ നായർക്ക് സ്വർണാഭരണങ്ങൾ സമ്മാനിച്ചതായാണ് റിപ്പോർട്ടുള്ളത്. താരത്തെ കാണാൻ എട്ടോളം തവണ കൊച്ചിയിൽ എത്തുകയും ചെയ്തതായും ഇതിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നവ്യ നായർക്ക് പുറമെ സാവന്തിൻറെ മറ്റൊരു പെൺസുഹൃത്തിൻറെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി. എന്നാൽ സാവന്തിൽനിന്നു സമ്മാനങ്ങൾ കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവർ പറഞ്ഞു.