ചെന്നൈ: ചെസ് ലോകകപ്പിൽ രണ്ടാംസ്ഥാനംനേടി തിരിച്ചെത്തിയ പ്രഗ്നാനന്ദയ്ക്ക് ചെന്നൈയിൽ വൻവരവേൽപ്പ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി. പരമ്പരാഗത തമിഴ് കലാരൂപങ്ങളുടെ അവതരണങ്ങളോടെയായിരുന്നു സ്വീകരണം.കായികമന്ത്രി ഉദയനിധി സ്റ്റാലിനും പ്രഗ്നാനന്ദയുടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്ലക്കാർഡുകളുമായി പ്രഗ്നാനന്ദയെയും കുടുംബത്തെയും സ്വീകരിക്കാനെത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഗ്നാനന്ദയ്ക്ക് തമിഴ്നാട് സർക്കാരിന്റെ പാരിതോഷികമായ 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.സ്വീകരണത്തിൽ ഏറെസന്തോഷമുണ്ടെന്നും ഇത് ചെസിന് ഗുണകരമാകുമെന്നും പ്രഗ്നാനന്ദ പറഞ്ഞു. സ്വീകരിക്കാൻ എത്തിയവർക്ക് പ്രഗ്നാനന്ദ നന്ദിയറിയിച്ചു. സമ്മാനമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഗ്നാനന്ദയ്ക്ക് ഇലക്ട്രിക് കാർ നൽകി.