പാചക വാതകവില,  രണ്ടാം വന്ദേ ഭാരത് എം. ഡി. സി സ്വാഗതം ചെയ്തു

പാചക വാതകവില, രണ്ടാം വന്ദേ ഭാരത് എം. ഡി. സി സ്വാഗതം ചെയ്തു

ഇന്ധന വിലയും അമിത വിമാന നിരക്കും കുറയ്ക്കണം

 

കോഴിക്കോട്. പാചകവാതക സിലിണ്ടറിന്റെ വില 200 രൂപ കുറച്ച കേന്ദ്ര സർക്കാരിനെയും 31 മത്തെ വന്ദേ ഭാരത് പാലക്കാട് ഡിവിഷന് അനുവദിച്ച റെയിൽവേ അധികാരികളെയും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ രക്ഷാധികാരിയും, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ ദേശീയ ചെയർമാനുമായ ഡോക്ടർ ഏ. വി. അനൂപും, എം ഡി സി പ്രസിഡണ്ടും, കോൺഫെഡറേഷൻ വർക്കിംഗ് ചെയർമാനുമായ ഷെവ. സി.ഇ.ചാക്കുണ്ണിയും അഭിനന്ദിച്ചു. ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാരും, ഇന്ധനത്തിന് കഴിഞ്ഞ ബഡ്ജറ്റ് ചുമത്തിയ അധിക സെസ്സ് ഒഴിവാക്കാൻ കേരള സർക്കാരും തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു. അവധി- ആഘോഷ വേളകളിലെ ദേശീയ- അന്തർദേശീയ അമിത വിമാന നിരക്ക് നിയന്ത്രിക്കാനോ, വ്യോമയാന യാത്രക്കാർക്ക് സബ്‌സിഡി നൽകാനോ കേന്ദ്രസർക്കാരും, കാലതാമസം ഇല്ലാതെ യുഎഇ കേരള സെക്ടറിൽ കപ്പൽ വാടകയ്ക്ക് എടുത്ത് ചാർട്ടേർഡ് സർവീസ് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പെട്രോൾ- ഡീസൽ ഏറ്റവും ഉയർന്ന വിലയാണ് കേരളത്തിൽ. ഇതുമൂലം കേരളത്തിനകത്തോടുന്ന നല്ലൊരു ശതമാനം വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് മാഹിയിൽ നിന്നും കർണാടക,തമിഴ്‌നാട് അതിർത്തി പമ്പുകളിൽ നിന്നുമാണ്. അതിനുപുറമേ കോഴിക്കോട് -കണ്ണൂർ ജില്ലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മാഹിയിൽ നിന്ന് തീവണ്ടി മാർഗ്ഗവും മറ്റും പെട്രോൾ- ഡീസൽ കള്ള കടത്തു മൂലം സുരക്ഷാഭീഷണി നേരിടുന്നു. വിലവർധനയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം സമർപ്പിക്കുമെന്ന്
അവർ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *