നാട്ടിന്‍പുറത്തെ ഓണാഘോഷങ്ങള്‍

നാട്ടിന്‍പുറത്തെ ഓണാഘോഷങ്ങള്‍

ജാതി-മത ഭേദമന്യേ കേരളീയ സമൂഹം ഒറ്റക്കെട്ടായി ആഘോഷിക്കുന്നതാണ് ഓണം – കെ.പ്രേമചന്ദ്രന്‍ നായര്‍
തുമ്പിതുള്ളല്‍
കന്യകയായൊരു പെണ്‍കുട്ടിയെ തലയിലൂടെ തുണിപുതപ്പിച്ചിരുത്തി ചുറ്റും വട്ടമിട്ടിരുന്ന് തുമ്പിപ്പാട്ടു പാടുകയാണ്. ‘എന്താ തുമ്പീതുള്ളാത്തു, പൂവും തേനും പോരാഞ്ഞോ’…….പാട്ട് മൂര്‍ദ്ധന്യതയിലെത്തുമ്പോള്‍ അവ്യക്തമായ ഒരുള്‍പ്രേരണയാല്‍ കന്യകയായ തുമ്പി കലി ബാധിച്ച് തുള്ളുകയായി. ആരോഹണത്തില്‍ നിന്നും അവരോഹണത്തിലേക്ക് കടന്നുവരുംതോറും തുമ്പിപ്പെണ്ണിനു വിറയല്‍ മാറുന്നു. മുതിര്‍ന്നവരുടെ ഇടപെടലില്‍ തുമ്പികള്‍ പറന്നു പോകുകയായി.
കൈകൊട്ടിക്കളി
കൈകൊട്ടിക്കളിയുടെ കേളിയുണരുന്നത് പ്രധാനമായും കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്. എഴിതിച്ചേര്‍ത്ത വരികളോ, പക്കമേളങ്ങളോ ഇല്ലാതെ തലമുറകളില്‍ നിന്നും വായ്പ്പാട്ടിന്റെ ഈണത്തിലൂടെ തലമുറകള്‍ ഹൃദ്യസ്ഥമാക്കിയ ശീലുകള്‍ കാതോര്‍ത്താല്‍ ഒട്ടനവധി തന്തുക്കള്‍ കïെത്താനാകും.
വിനോദ സഞ്ചാര സാധ്യത
ഭൂമിശാസ്ത്രപരമായ അനുഗ്രഹങ്ങളും വിനോദ സഞ്ചാരത്തിന്റെ വിപുലമായ സാദ്ധ്യതകളും കൂടി ചേര്‍ന്നപ്പോള്‍ കേരളത്തില്‍ ഓണം ജലോത്സവങ്ങളായി. അവ ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ അംഗീകാരം നേടുകയും ചെയ്തു.
പുലികളി
മദ്ധ്യ കേരളത്തില്‍ തൃശൂരില്‍ പുലികളിയാണ് അരങ്ങേറുന്നത്. തെക്കന്‍ കേരളത്തില്‍ കടുവാകളിയാണ് പ്രധാന വിനോദങ്ങളില്‍ ഒന്ന്. പുലികളിക്ക് – മഞ്ഞയും കറുപ്പും ചായത്തില്‍ പുലിവേഷം കെട്ടിയ ചെറുപ്പക്കാര്‍ നാലോണത്തിന് നഗരത്തിലിറങ്ങും. നഗരം പിന്നെ ഉത്സവത്തിമര്‍പ്പിലാകും.
കടുവാകളി
കടുവാ വേഷം കെട്ടിയ നാലഞ്ചു ചെറുപ്പക്കാര്‍ വീടു വീടാന്തരം കയറിയിറങ്ങി – ഒപ്പം ചെണ്ടമേളവുമുണ്ടാകും. കടുവകള്‍ക്കൊപ്പം തോക്കുധാരിയായ ഒരു വേട്ടക്കാരനുമുണ്ടാകും. കടുവാകളിക്കൊടുവില്‍ വേട്ടക്കാരന്‍ ഓരോ കടുവയെ വീതം വെടിവെച്ചിടുന്നതോടെ ഓരോ കടുവാകളിയും അവസാനിക്കും.
‘മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം…..’
തിരുവോണം അടുക്കുന്തോറും ചന്ദ്രന് ഒരു പ്രത്യേക കാന്തിയാണ്. അന്തരീക്ഷത്തിന് സുഖകരമായ കുളിരും കലമാന്‍ പോലെ വെണ്‍മേഘങ്ങള്‍ ഊളിയിട്ടുപോകുന്ന നിലാവില്‍ തെളിഞ്ഞ ആകാശം മനോഹരം. നോക്കി നിന്നാല്‍ മതിവരില്ല.
 അത്തം കറുത്താല്‍ ഓണം വെളുക്കും. അത്തം വെളുത്താല്‍ ഓണം കറുക്കും എന്നതാണ് ചൊല്ല്. അതായത് അത്തത്തിന്റെ ദിവസം കാര്‍മേഘങ്ങളാല്‍ ആകാശം മൂടപ്പെടുകയും മഴപെയ്യുകയും ചെയ്താല്‍ തിരുവോണ നാളില്‍ തെളിഞ്ഞ ആകാശമായിരിക്കും. മലയാളിക്ക് അഭിമാനപൂര്‍വ്വം പറയാം. ഇത് മലയാളിക്ക് മാത്രം അവകാശപ്പെട്ട ഉത്സവമാണെന്ന്.
അത്തപ്പൂക്കളം
പൂക്കളില്‍ പ്രഥമസ്ഥാനീയയാണു തുമ്പപ്പൂ. തെച്ചി, മുല്ല, ചെമ്പകം, മുക്കുറ്റി, ജമന്തി, മന്ദാരം, നന്ത്യാര്‍വട്ടം, കോളാമ്പി, പിച്ചകം, തൊട്ടാവാടി തുടങ്ങിയ നാടന്‍ പൂക്കളും വൈവിധ്യമാര്‍ന്ന നിറങ്ങളുള്ള ഇലകളും പൂക്കുറ്റിയുടേതുപോലുള്ള പൂക്കളും മറ്റുമൊക്കെ. പള്ളിക്കൂടം വിട്ടുവന്നാല്‍ കുട്ടികള്‍ പൂവിറുക്കാന്‍ പുറപ്പെടുകയായി.
‘പൂവിറുക്കാന്‍ പോരണോ….
പോരണം ഇമ്മിണി രാവിലെ….’
എന്ന് പാടി സംഘങ്ങളായി നീങ്ങുന്ന കുട്ടികള്‍.
സുഭിക്ഷമായ ഓണം –
പൊന്നോണം
മനുഷ്യരെല്ലാരും ഒന്നുപോലെ ജീവിക്കുകയെന്നുള്ളത് ഒരു സ്വപ്‌നമാണ്. അത് എല്ലാ സമൂഹത്തിന്റെയും ഒരു സ്വപ്‌നമാണ്. അങ്ങനെ വരുന്ന ഒരു ഭാവിയെപിടിച്ച് ഭൂതമാക്കി – വര്‍ത്തമാനകാലത്തില്‍ അതിന് സാധ്യതയില്ലാത്തതുകൊïാണ്, ഭൂതകാലമാക്കിയത്. അതാണ് ശരിക്കും പറഞ്ഞാല്‍ ഓണം മാവേലി എന്ന അസുര ചക്രവര്‍ത്തി ജീവിച്ചിരുന്നെന്നും മറ്റുമുള്ള ഐതിഹ്യങ്ങള്‍ ഉïാകുന്നത്, അതിന് പുറത്താണ്.
 മലയാളിയുടെ ഒരു വൈഭവമാണിത്. എത്ര ഉദാത്തമായ സങ്കല്‍പ്പത്തിന്റെ ഓര്‍മ്മകളാണ് ഓരോ ഓണക്കാലത്തും മലയാളി നെഞ്ചേറ്റി ആഘോഷിക്കുന്നത്. ഓണം ഒരു കൂട്ടായ്മയുടെ ആഘോഷമാണ്. അസമത്വത്തിന്റെ  യുഗത്തില്‍ സമത്വത്തെക്കുറിച്ചുള്ള മോഹവും അസത്യങ്ങളുടെ കാലത്ത് സത്യത്തിന് വേണ്ടിയുള്ള കൊതിയുമായിരുന്നു നമുക്കോണം. സമാധാനത്തിന്റെയും, ഒരുമയുടെയും, മത സൗഹാര്‍ദ്ദത്തിന്റെയും പുനര്‍സ്ഥാപനദിനമായി.
മഹാബലി
അസുര ചക്രവര്‍ത്തിയായിരുന്നു മഹാബലി. ദേവഗണങ്ങള്‍ക്ക് നേര്‍വിപരീതം എന്നപോലെയുള്ളവരാണ് അസുരന്മാരെന്നാണ് പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്. പക്ഷെ ദേവഗണങ്ങളെ വെല്ലുന്ന വൈശിഷ്ട്യങ്ങളുടെ ഉടമയായിരുന്നു മഹാബലി. എല്ലാം പ്രജകള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഭരണാധികാരി. വ്യക്തിശുദ്ധിയുടെ നിറകുടം. ഭരണ നൈപുണ്യംകൊണ്ടും സ്വഭാവ മഹിമകൊണ്ടും കീര്‍ത്തികേട്ട മഹാബലിത്തമ്പുരാന്‍ ദേവസിംഹാസനത്തിന് പോലും ഭീഷണിയായപ്പോഴാണ് ദോവസ്തുതി കേട്ട് പ്രസാദിച്ച മഹാവിഷ്ണു വാമനായി അവതരിച്ച് മഹാബലിയെ പാതാളവാസത്തിന് പറഞ്ഞയച്ചതെന്നാണ് ഐതിഹ്യം. സത്യവും, സ്‌നേഹവും, സമത്വവും, നൈതികതയും കൈകോര്‍ത്തു നിന്നുരുന്ന സമാധാനപൂര്‍ണ്ണവും സുഭിക്ഷവുമായിരുന്ന ഒരു സമ്പൂര്‍ണ്ണ കാലഘട്ടത്തിന്റെ സ്മരണകള്‍ അയവിറക്കിക്കൊണ്ട് ഓണം നമ്മളില്‍ എത്തുന്നു.
സൃഷ്ടിയും, സ്ഥിതിയും സംഹാരവും ദൈവികമായ ഈശ്വരനില്‍ നിക്ഷിപ്തമായിരിക്കുന്നു. എന്നാല്‍ ഭൂമിയില്‍ പരോക്ഷമായി മനുഷ്യന്‍ അത് നിര്‍വ്വഹിക്കപ്പെടുന്നു. സൃഷ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നു വരുന്നു.
സ്ഥിതിയെ മനുഷ്യനോടും, അവന്റെ കര്‍മ്മങ്ങളോടും ഉപമിക്കാം. സൂര്യന്‍ ലോകത്തിന് മുഴുവന്‍ പ്രകാശം നല്‍കുന്നു. ഇരുട്ടിനെ അകറ്റുന്നു. നദികള്‍ ജലം നല്‍കിക്കൊï് ഒഴുകുന്നു. മണ്ണ് അന്നം നല്‍കുന്നു. അഗ്നി തേജസ്സാണ്.
മനുഷ്യനില്‍ നിന്ന് സല്‍ക്കര്‍മ്മങ്ങളാണ് പ്രപഞ്ചം ആഗ്രഹിക്കുന്നത്.
ആകാശത്തിനു, സമുദ്രത്തിനു അതിര്‍ത്തി നിശ്ചയിച്ചവന്‍ സര്‍വ്വശക്തനായ പ്രപഞ്ച സൃഷ്ടാവ്. എല്ലാറ്റിനുമുപരി ഈശ്വര ചൈതന്യം മനസ്സില്‍ നിറയണം. ദിവ്യമായ ജ്ഞാനത്തില്‍ ലയിക്കണം.
മതേതരത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓണം. ഇവിടെ ഹിന്ദുവില്ലാ, മുസ്ലിമില്ലാ, ക്രിസ്ത്യാനിയുമില്ല. മാനവികതയുടെ ഏകത്വം നാമിവിടെ കാണുന്നു!
പിന്നെ ഐതിഹ്യവുമായി ബന്ധപ്പെട്ട് മാവേലി തമ്പുരാന്‍ നാടിന്റെ സമൃദ്ധിക്ക് പ്രജകളുടെ  സന്തോഷവും കണ്ട് കണ്‍കുളിര്‍ത്ത് മടങ്ങുമ്പോള്‍ കള്ളവും കപടവുമില്ലാതെ പോയ കാലത്തിന്റെ സ്മൃതികളുമായി ഇനിയുള്ള വര്‍ഷങ്ങളിലും ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ കേരളം കാത്തു നില്‍ക്കും – മാവേലിമന്നന്റെ അനിതര സാന്നിദ്ധ്യം….!ചിങ്ങമാസത്തിലെ പൊന്നോണം – തിരുവോണം!
Share

Leave a Reply

Your email address will not be published. Required fields are marked *