തലശ്ശേരി: ശ്രീനാരായണ ഗുരുവിനാൽ പ്രതിഷ്ഠിതമായ ശ്രീ.ജഗന്നാഥ ക്ഷേത്രത്തിൽ, ത്രിദിന ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനം ബ്രഹ്‌മശ്രീ ഗുരുപ്രസാദ് സ്വാമികൾ ( ശിവഗിരി മഠം) ഉദ്ഘാടനം ചെയ്തു. സന്തോഷ് ഇല്ലോളിൽ ‘ അശോക് കുമാർ അൻപൊലി സംസാരിച്ചു. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് തിരുവാതിര, നൃത്തനൃത്യങ്ങൾ, ജാനു തമാശകൾ എന്നിവ അരങ്ങേറി.അവിട്ടം നാളിൽ ദീപാലങ്കാരവും, വിശേഷാൽ ആരാധനയും നടന്നു. ഓഷ്യൻ മ്യൂസിക്കിന്റെ ഗാനമേളയും നടന്നു. ഇന്ന് കാലത്ത് 4.20ന് അവതാര സമയത്ത് വിശേഷാൽ ആരാധനയും, 7.15ന് ഗുരുദേവപ്രതിമയിൽ അഭിഷേകം, സമൂഹപ്രാർത്ഥനയും നടന്നു. കന്നുകാലികൾക്ക് പച്ചപ്പുല്ല് ദാനം, 8 മണിക്ക് വിശേഷാൽ ഗുരുപൂജ, ശിവേലി എഴുന്നള്ളത്ത്, പായസ ദാനം, ഭജന എന്നിവയുമുണ്ടാകും.വൈ.7 മണിക്ക് ജയന്തി സമ്മേളനം ജ്ഞാനോദയം പ്രസിഡണ്ട് കെ.സത്യന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ ചതയദിന സന്ദേശം നൽകും. കണ്ണൂർ പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് സമ്മാനദാനം നിർവ്വഹിക്കും.