ന്യൂ മാഹി:മനുഷ്യ നന്മയാണ് ഗുരുദേവന്റെ മതമെന്നും, നാനാ ജാതി മതസ്ഥരുടെ ഐക്യമില്ലെങ്കിൽ ഇന്ത്യ തകരുമെന്നും വീണ്ടും ജാതി ബോധം ഉടലെടുക്കുന്നത് ഗുരുവിന്റെ ആശയത്തിൽ നിന്ന് അകലുന്നതിനാലാണെന്നും കെ കെ ശൈലജ ടീച്ചർ എം എൽ എ അഭിപ്രായപ്പെട്ടു.ഏടന്നൂർ ശ്രീനാരായണ മഠം സംഘടിപ്പിച്ച
സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അർജുൻ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസർ ഡോ: കെ എം ഗോപിനാഥൻ, അബ്ദുൾ സമദ് ഉസ്താദ് എന്നിവരെ ആദരിച്ചു.പി പി രഞ്ചിത്ത്, നൗഷാദ് കരിയാണ്ടിയിൽ, എം പ്രശാന്തൻ സംസാരിച്ചു. നൃത്ത നൃത്യങ്ങൾ അരങ്ങേറി.