ഇരട്ട ഹൃദയാഘാതം ഫിറ്റ്നസ് ഇൻഫ്ളുവൻസർ അന്തരിച്ചു

ഇരട്ട ഹൃദയാഘാതം ഫിറ്റ്നസ് ഇൻഫ്ളുവൻസർ അന്തരിച്ചു

ബ്രസീലിയ: ബ്രസീലിയൻ ഇൻഫ്ളുവൻസർ ലാരിസ ബോർജസ്(33) ഇരട്ട ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ലാരിസ ബോർജസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത സ്ഥിരീകരിച്ചത്. ഗ്രാമഡോയിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആഗസ്റ്റ് 20 നാണ് ലാരിസ ബോർജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് കോമ അവസ്ഥയിലാകുകയും ചികിത്സക്കിടെ വീണ്ടും ഹൃദയാഘാതമുണ്ടാകുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചത്. ഫിറ്റ്‌നസ്, ഫാഷൻ, യാത്രാ തുടങ്ങിയവയായിരുന്നു ബോർഗെസിന്റെ പ്രധാന ഹോബികൾ. ഇതിന്റെ വീഡിയോകൾ ഇൻസ്റ്റഗ്രാമില് പതിവായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഏകദേശം 30,000 ഫോളോവേഴ്‌സ് ലാരിസ ബോർജസിന് ഇൻസ്റ്റഗ്രാമിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *