തിരുവനന്തപുരം: സംസ്ഥാന ചലചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ. വ്യക്തി വൈരാഗ്യവും പകയും ഒന്നും തീർക്കാനുള്ളതല്ല ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളിൽ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാർത്ത കൊടുത്ത് താൻ തെറ്റുകാരനല്ലന്ന് വരുത്തി തീർക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്നും ചലച്ചിത്ര അവാർഡ് വിതരണത്തിൽ താൻ മന്ത്രിക്ക് നൽകിയ പരാതിയിൽ ഇതേവരെ മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വിനയൻ വ്യക്തമാക്കി.