മുസഫർ നഗർ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. താൻ ഹിന്ദു-മുസ്ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും ഹോംവർക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിപ്പിച്ചത് എന്നായിരുന്നു അധ്യാപിക പറഞ്ഞത്. അതേസമയം അധ്യാപികക്കെതിരായ കേസ് പിൻവലിക്കാൻ ഗ്രാമത്തിലെ ചില ആളുകൾ ആവശ്യപ്പെടുന്നുണ്ടെന്നും കുട്ടിക്ക് നീതി ലഭിക്കണമെന്നും അധ്യാപികക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതുവരെ നിയമ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.