കോഴിക്കോട്: ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര പ്രീമിയം മെൻസ് വെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പ്, ഓണത്തിന് ‘ദി ഗ്രേറ്റ് ഇന്ത്യൻ ടസ്‌ക്കർ എന്ന പേരിൽ വിപണിയിൽഅവതരിപ്പിക്കുന്നു. പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ച് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ അതിമനോഹരമായ ഒരു നിരയാണ് ഇതിലൂടെ വിപണിയിലെത്തുന്നത്. ഓണത്തിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത ശേഖരമാണ് ലൂയിസ് ഫിലിപ്പ് അവതരിപ്പിക്കുന്നതെന്ന് സി ഒ ഒ ഫരീദ കളിയാടൻ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും സമ്പന്നവുമായ സംസ്‌കാരത്തിനനുസരിച്ച് ഫാഷൻ സൃഷ്ടിക്കുന്നതിൽ ലൂയിസ് ഫിലിപ്പ് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ശക്തിയുടെയും കൃപയുടെയും പ്രതീകമായ ഗജ ഗാംഭീര്യത്തിനുള്ള ആദരവുകൂടിയാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ ടസ്‌ക്കർ’. ആനകളുടെ മഹത്വം പകർത്തുന്ന നാല് അതുല്യമായ പ്രിന്റ് ഡിസൈനുകൾ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുത്ത എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളിലും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലൂയിസ് ഫിലിപ്പ് ഓണം കളക്ഷൻ ലഭ്യമാണ്.