റോക്കട്രിയെ പ്രശംസിച്ച് എ.ആർ.റഹ്‌മാൻ

റോക്കട്രിയെ പ്രശംസിച്ച് എ.ആർ.റഹ്‌മാൻ

മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ റോക്കട്രിയെ പ്രശംസിച്ച് സംഗീത സംവിധായകൻ എ.ആർ.റഹ്‌മാൻ. കാൻ ഫിലിം ഫെസ്റ്റിൽ റോക്കട്രി കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു റഹ്‌മാൻ. പുരസ്‌കാര നേട്ടത്തിൽ നടനും ചിത്രത്തിന്റെ സംവിധായകനുമായ മാധവന് എ.ആർ.റഹ്‌മാൻ ആശംസ അറിയിച്ചു.താങ്കൾ എനിക്ക് എല്ലയ്‌പ്പോഴും പ്രചോദനമായിരുന്നെന്നും. താങ്കളുടെ വാക്കുകൾ റോക്കട്രി ടീമിന് എത്രത്തോളം വലുതാണെന്ന് പറയാൻ വാക്കുകളില്ലെന്നും വാക്കുകൾ ഹൃദയത്തിൽ തൊട്ടെന്നും മാധവൻ മറുമൊഴി പറഞ്ഞു.നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി 2022ലാണ് റോക്കട്രി റിലീസ് ചെയ്യുന്നത്. മാധവന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ചിത്രം. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയതും മാധവൻ തന്നെയായിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *