മലപ്പുറം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തൃക്കാക്കകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് അറസ്റ്റ്. തൃക്കാക്കര നിലമ്പൂരിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മതവിദ്വേഷ കേസിലാണ് ചോദ്യം ചെയ്യലിനു ഹാജരായത്. ഈ കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെങ്കിലും. തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.. ഇന്ന് നിലമ്പൂർ എസ്.എച്.ഒക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയ പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാരോപിച്ച് പി.വി അൻവറും ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി അൻവർ പ്രധാനമന്ത്രിക്കും ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു.