ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം 9ന് കണ്ണൂരിൽ

ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം 9ന് കണ്ണൂരിൽ

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ടീം റിസോഴ്‌സ് ഫോർ എജ്യൂക്കേഷണൽ ആന്റ് നാഷണൽ ഡവലപ്‌മെന്റ് (ട്രെൻഡ്) നേതൃത്വത്തിൽ ജ്ഞാന പ്രസരണത്തിന്റെ അടയാളപ്പെടുത്തലുകൾ എന്ന പ്രമേയത്തിൽ ട്രെൻഡ് ദേശീയ വിദ്യാഭ്യാസ സമ്മേളനം സെപ്തംബർ 9ന് കണ്ണൂരിൽ ലക്‌സോട്ടിക്ക ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ നടക്കും. സമ്മേളനത്തിൽ 1000 പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകരെ സമൂഹത്തിന് സമർപ്പിക്കും. കോഴിക്കോട് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിന്റെ  ഭാഗമായി മികച്ച പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ് നൽകും. പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകരും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. തെരഞ്ഞെടുക്കുന്നവർക്ക് 25000 രൂപയും പ്രശസ്തി പത്രവും കണ്ണൂരിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വെച്ച് നൽകും. മുസ്‌ലിം, ദളിത്, ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ വ്യക്തികൾക്ക് വേണ്ടി സംഘടനകൾക്കോ താഴെ പറയുന്ന ഇ മെയിൽ അഡ്രസിലോ, വാട്ട്‌സ്ആപ്പ് നമ്പറിലോ അപേക്ഷിക്കാവുന്നതാണ്.
ഇമെയിൽ: trend [email protected]
whats Ap:9061808111
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 3 വരെയാണ്.
വാർത്താസമ്മേളനത്തിൽ റഷീദ് ഫൈസി വെള്ളായിക്കോട്, സത്താർ പന്തല്ലൂർ, ബഷീർ അസ്അദി നമ്പ്രം, ഡോ.എം.അബ്ദുൽ ഖയ്യൂം, അഷ്‌റഫ് മലയിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *