ക്ലാസ്മുറികളെയും വെറുപ്പിന്റെ കമ്പോളമാക്കി, രാഹുൽ ഗാന്ധി

ക്ലാസ്മുറികളെയും വെറുപ്പിന്റെ കമ്പോളമാക്കി, രാഹുൽ ഗാന്ധി

ഡൽഹി: മുസാഫർ നഗറിൽ ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്ലിം വിദ്യാർഥിയെ അധ്യാപിക അടിപ്പിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ മുക്കിലും മൂലയിലും തീയിടാൻ ബിജെപി പകരുന്ന എണ്ണയാണ് യുപിയിലെ ക്ലാസ് മുറിയിലും ഉപയോഗിച്ചതെന്ന് രാഹുൽ. നിരപരാധികളായ കുട്ടികളുടെ മനസിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നു. രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാൻ കഴിയില്ല.  കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്‌നേഹിക്കാൻ പഠിപ്പിക്കാം രാഹുൽ ഗാന്ധി കുറിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *