ആഗസ്റ്റ് 23  ദേശീയ ബഹിരാകാശ ദിനമായി  ആചരിക്കും പ്രധാനമന്ത്രി

ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും പ്രധാനമന്ത്രി

ബംഗളൂരു: ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുനടത്തിയ പ്രസംഗത്തിലയിരുന്നു പ്രഖ്യാപനം.ചന്ദ്രയാൻ ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ കേന്ദ്രം ഇനി ശിവശക്തി പോയിന്റ് എന്നും ലാൻഡർ മുദ്രപതിച്ച സ്ഥലം ‘തിരംഗ’ എന്ന പേരിലും അറിയപ്പെടും.
ശാസ്ത്രത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും ഇന്ത്യയുടെ നേട്ടത്തിൽ ലോകത്തെങ്ങുമുള്ള ജനങ്ങൾ വലിയ ആവേശത്തിലാണെന്നുംഅദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലും ഗ്രീസിലും പര്യടനത്തിലായിരുന്നെങ്കിലും മനസ് ഇവിടെയായിരുന്നുവെന്നും എത്രയും പെട്ടെന്ന് നിങ്ങളെ നേരിൽകണ്ട് അഭിവാദ്യം അർപ്പിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.. നമ്മുടെ പതാക ചന്ദ്രനിൽ പതിച്ചിരിക്കുകയാണ്. ഇതാണു പുതിയ ഇന്ത്യ. ചില നിമിഷങ്ങൾ അനശ്വരവും നിത്യഹരിതവുമാകും. അത്തരത്തിലൊന്നാണിത്. ചന്ദ്രയാൻ പകർത്തിയ പുതിയ ദൃശ്യങ്ങൾ കണ്ടുവെന്നും എല്ലാം വിസ്മയിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ ഇന്ത്യയുടെ മാത്രം വിജയമല്ലെന്നും, മനുഷ്യരാശിയുടെ ഒന്നാകെ വിജയമാണെന്നും ലോകമൊന്നടങ്കം നമ്മുടെ വിജയം അംഗീകരിച്ചുകഴിഞ്ഞെന്നും. ലോകത്തിനൊന്നാകെ ചാന്ദ്രപദ്ധതികൾക്കുള്ള കവാടമാകും നമ്മുടെ ദൗത്യമെന്നും മോദി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *