വിമാന ടിക്കറ്റ് നിരക്ക് വർധ സർക്കാർ ഇടപെടലിന് പരിമിതിയുണ്ടെന്ന് വി. മുരളീധരൻ

വിമാന ടിക്കറ്റ് നിരക്ക് വർധ സർക്കാർ ഇടപെടലിന് പരിമിതിയുണ്ടെന്ന് വി. മുരളീധരൻ

കുവൈത്ത്:സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സ്വകാര്യ വിമാനകമ്പനികളായതിനാൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെങ്കിലും വിദേശകാര്യ വകുപ്പിന് ഏതെല്ലാം നിലയിൽ ഇടപെടാനാകുമെന്ന് ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.കരിപ്പൂർ വിമാനത്താവള വികസനത്തിന് സഥലമേറ്റെടുത്ത് നൽകിയാൽ മാത്രമേ റൺവേ വികസനം സാധ്യമാകൂ. കേരള സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട്് ഭൂമി ഏറ്റെടുത്തു നൽകണമെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *