കോഴിക്കോട്: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ചലച്ചിത്ര പിന്നണി ഗായകൻ വിനീത് ശ്രീനിവാസൻ ആലപിച്ച ലെറ്റ്‌സ് പ്ലേ ഗാനം 29ന് ദേശീയ കായിക ദിനത്തിൽ റിലീസ് ചെയ്യും. കേരള ഫുട്‌ബോൾ ട്രെനിങ് സെന്റർ ചെയർമാനും, ബി.എസ്.എൻ.എൽ ദേശീയ ഫുട്‌ബോൾ താരവുമായ പ്രസാദ് വി ഹരിദാസൻ വരികൾ എഴുതി സംവിധാനം ചെയ്ത ഗാനം കളിയിടങ്ങളും പൊതുഇടങ്ങളും സംരക്ഷിക്കപ്പെടുന്നതിന്റെ ആവശ്യകത ചൂണ്ടികാണിക്കുന്നുണ്ട്. 29ന് പീവീസ് മീഡിയ യുട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുള്ളത് സുബോധ് കോഴിക്കോട് ആണ്.
അസ്‌ലം പള്ളിമാലിൽ നിർമ്മിച്ച ഗാനത്തിന്റെ തിരക്കഥയും പ്രൊഡക്ഷൻ ഡിസൈനിങ്ങും നിർവ്വഹിച്ചത് മോൻടൻ ആണ്. ക്രിയേറ്റീവ് ഡയറക്ടർ അമേഷ്, ഛായാഗ്രഹണം ഷാഫി കോറോത്ത്,ഫൈൻ മിക്‌സ് ആനന്ദ് രാമചന്ദ്രൻ, എഡിറ്റിങ്ങ് ഹരി ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ റാഫി എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.
ആരോഗ്യപരമായ കൂട്ടായ്മകൾക്ക് ഇടങ്ങൾ ഒരുക്കിയിരുന്ന കളിസ്ഥലങ്ങളും പൊതു ഇടങ്ങളും കുറഞ്ഞു വരുന്നതും ഇല്ലാതാവുന്നതും വേണ്ടത്ര ഗൗരവത്തിലെടുക്കാതെ നീങ്ങുന്ന സമൂഹത്തിന് ഒരു ഓർമ്മപ്പെടുത്തലായാണ് ലെറ്റ്‌സ് പ്ലേ ഗാനവുമായി പ്രസാദ് വി ഹരിദാസനും സംഘവും വീണ്ടും രംഗത്ത് എത്തുന്നത്.
വൈഷ്ണവ് പുല്ലാട്ട് ആണ് പി ആർ ഒ. വാർത്താ സമ്മേളനത്തിൽ പി.നിയാസ് റഹ്‌മാൻ, പ്രസാദ് വി.ഹരിദാസൻ, അസ്‌ലം പള്ളിമാലിൽ, സുബോധ് കോഴിക്കോട്, മോൻടെൻ, പിആർഒ വൈഷ്ണവ് പുല്ലാട്ട് പങ്കെടുത്തു.