മുംബൈ: എൻ.സി.പി. പിളർന്നിട്ടില്ലെന്നും അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ലെന്നും പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പാർട്ടിയിലെ ചിലർ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളർപ്പെന്ന് പറയാൻ പറ്റില്ലെന്നും. ജനാധിപത്യത്തിൽ ഇത് സ്വാഭാവികമെന്നും പവാർ വ്യക്തമാക്കി. പാർട്ടിയിൽനിന്ന് ഒരു വലിയ വിഭാഗം ദേശീയ തലത്തിൽ വേർപിരിയുമ്പോഴാണ് പിളർപ്പുണ്ടാവുന്നത്. ചിലയാളുകൾ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുവെന്നത് ശരിതന്നെ. പക്ഷേ, ഇതിനെ പിളർപ്പ് എന്നു വിളിക്കാനാവില്ല.
പിളർപ്പിന് ശേഷം വിമത വിഭാഗവുമായി ശരദ് പവാർ ആശയവിനിമയം പുലർത്തുന്നതിൽ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും തള്ളാതെയുള്ള പവാറിന്റെ പുതിയ പ്രസ്താവന.