കോഴിക്കോട്: എ കെ ബി നായർ രചിച്ച ശ്രീമദ് ഭാഗവത മഹാപുരാണം ലളിതവ്യാഖ്യാനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള 28ന് വൈകിട്ട് 5 മണിക്ക് അഴകൊടി ദേവി മന്ദിരത്തിൽ പ്രകാശനം ചെയ്യും. ഗ്രന്ഥത്തിന്റെ നാലു വാള്യങ്ങൾ എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ഡോ.എം.ആർ.രാജേഷ്(കാശ്യപവേദ റിസർച്ച് ഫൗണ്ടേഷൻ) എന്നിവർ ഏറ്റുവാങ്ങും. മാതൃഭൂമി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥ കർത്താവ് എ.കെ.ബി നായർ ആമുഖ ഭാഷണം നടത്തും. ശത്രുഘ്‌നൻ, പി.ജെ.ജോഷ്വ, എം.ബാലകൃഷ്ണൻ, എൻ.ഇ.മനോഹരൻ, പി.ഗംഗാധരൻ നായർ, ആറ്റക്കോയ പള്ളിക്കണ്ടി ആശംസകൾ നേരും.