കസ്റ്റമയിസിഡ്  റോബോട്ടിക് നിർമ്മാണ യൂണിറ്റ്  പ്രവർത്തനമാരംഭിച്ചു

കസ്റ്റമയിസിഡ് റോബോട്ടിക് നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്:കേരളത്തിൽ ആദ്യമായി അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ കസ്റ്റമയിസിഡ് റോബോട്ടിക് നിർമ്മാണ യൂണിറ്റ് ജില്ലയിൽ ആരംഭിച്ചു.ജില്ലയിൽ നിന്നുള്ള 7 സംരംഭകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച മൈറ്റർ ടെക്‌നോളജീസ് സ്റ്റാർട്ട് അപ്പ് യൂണിറ്റ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.റോബോട്ടിക് സാങ്കേതിക വിദ്യ ഭീഷണിയായി ഇനി കാണേണ്ടതില്ലന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായങൾക്ക് ഒറ്റയടിക്ക് ഈ മേഖലയ്ക്ക് പോകാൻ കഴിയില്ലെങ്കിലും ഭാവിയിൽ ആവശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെബ് സൈറ്റ് ലോഞ്ചിങും അദ്ദേഹം നിർവഹിച്ചു.
സിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ ചെയർമാനും ടെക്‌നിക്കൽ ഡയറക്ടറുമായ കെ എം ഗീതാഗോവിന്ദ് ആധ്യക്ഷ്യം വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , കെ എസ് എസ് ഐ എ സെക്രട്ടറി ബാബു മാളിയേക്കൽ, റോട്ടറി ക്ലബ്ബ് 3204 ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതുശിവ ശങ്കർ, കോർപ്പറേഷൻ കൗൺസലർമാരായ ടി റിനീഷ്,ഡോ.പി എൻ അജിത, ജില്ലാ വർത്തക മണ്ഡലം പ്രസിഡന്റ് അഡ്വ. ബാബു പി ബെനഡിക്ട് , റോട്ടറി ക്ലബ്ബ് കാലിക്കറ്റ് വെസ്റ്റ് പ്രസിഡന്റ് രാജേഷ് ജോൺ എന്നിവർ സംസാരിച്ചു.മാനേജിംഗ് ഡയറക്ടർ ജോബിഷ് കുമാർ നീലേരി സ്വാഗതവും എക്‌സി. ഡയറക്ടർ എം എ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു .

 

 

Share

Leave a Reply

Your email address will not be published. Required fields are marked *