ആയുർവേദ ചികിത്സാ കേന്ദ്രം വൃത്തിഹീനം സ്ഥാപനം പൂട്ടി പിഴയിട്ടു

ആയുർവേദ ചികിത്സാ കേന്ദ്രം വൃത്തിഹീനം സ്ഥാപനം പൂട്ടി പിഴയിട്ടു

നാദാപുരം ഗ്രാമപഞ്ചായത്തിലെ കസ്തൂരി കുളത്ത് പഴയ ബിൽഡിങ്ങിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഷാഫി ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നും അശാസ്ത്രീയമായി മലിനജലം പുറത്തെ പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനാൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് കേന്ദ്രം പൂട്ടി .സ്ഥാപന ഉടമ ടി അബ്ദുറഹിമാന് 10000 രൂപ പിഴയിട്ടു. സ്ഥാപനത്തിലെ ചികിത്സ നിർത്തിവെച്ച് മതിയായ രേഖകൾ ഹാജരാക്കാനും, മലിനജലം ഒഴുക്കുന്നതിനുള്ള സംവിധാനം ഒരുക്കാനും സ്ഥാപനത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനും ഉടമക്ക് നിർദ്ദേശം നൽകി . സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന മരുന്ന് വിൽപ്പന ശാല അധികൃതമാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാനും യോഗ്യതയുള്ള വ്യക്തികളെ വച്ച് മാത്രമേ ഫാർമസി നടത്താൻ പാടുള്ളൂ എന്നും നിർദ്ദേശം നൽകി. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്ര കല്ലേരി ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ ആർ ശ്രീജിത്ത്,സി പ്രസാദ് എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *