കോഴിക്കോട്: പാദരക്ഷാ വിപണയിൽ ആദ്യ സമ്പൂർണ ഫാഷൻ ബ്രാൻഡായി വികെസി ഡിബോൺ വരുന്നു. ഒറ്റ ബ്രാൻഡിനു കീഴിൽ ഏറ്റവും വലിയ ഫുട്ട് വെയർ ശ്രേണിയാണ് വികെസി ഡിബോൺ അവതരിപ്പിക്കുന്നത്. സ്പോർട്സ് ഷൂ, സാൻഡൽസ്, ഫ്ളിപ് ഫ്ളോപ്സ്, ഓപൺ വിയർ, ക്ലോഗ്, സ്ലൈഡ്സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫുട്ട് വെയറുകളാണ് ഈ ബ്രാൻഡിനു കീഴിൽ അണിനിരത്തുന്നത്. ഒരുകുടക്കീഴിൽ ഏറ്റവും കൂടുതൽ ഫുട്ട് വെയർ വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ ബ്രാൻഡാകും വികെസി ഡിബോൺ. വികെസി ഡിബോൺ ബ്രാൻഡ് ലോഞ്ച് വികെസി ഗ്രൂപ്പ് ചെയർമാൻ വികെസി മമ്മദ് കോയ പ്രമുഖ റിയാലിറ്റിഷോ താരം ആര്യനന്ദയ്ക്ക് ഫൂട്ട്വെയർ നൽകി നിർവഹിച്ചു. തുടർന്ന് ലോഗോ പ്രകാശനവും നടന്നു.
ആഗോള ഫാഷൻ ഫുട്ട് വെയർ രംഗത്തെ സമ്പൂർണ ഫാഷൻ ബ്രാൻഡ് ആയാണ് വികെസി ഡിബോൺ വരുന്നത്. സാധാരണക്കാർക്കു താങ്ങാവുന്ന വിലയിൽ ആയിരിക്കും ഈ ശ്രേണിയിലെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തുകയെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വികെസി റസാക്ക് പറഞ്ഞു.