പൊതുജനങ്ങൾ പരിസ്ഥിതിയുടെ ശത്രുക്കളാണെന്നത്  ദുഷ് പ്രചരണം പ്രൊഫ. മാധവ് ഗാഡ്ഗിൽ

പൊതുജനങ്ങൾ പരിസ്ഥിതിയുടെ ശത്രുക്കളാണെന്നത് ദുഷ് പ്രചരണം പ്രൊഫ. മാധവ് ഗാഡ്ഗിൽ

കോഴിക്കോട്: പൊതുജനങ്ങൾ പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് വ്യാപകമായി പ്രചാരണം നടത്തുകയാണ് ബ്രൂറോക്രസിയെന്നും ചില കപട പരിസ്ഥിതി സ്നേഹികൾ അതിനെ ന്യായീകരിക്കുകയാണെന്നും പ്രൊഫ. മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു. പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച നാഷ്ണൽ എൻ.ജി.ഒ കോൺഫറൻസിൽ പരിസ്ഥിതി സംരക്ഷണത്തിൽ എൻ.ജി.ഒ കളുടെ പങ്ക് എന്ന വിഷയത്തിൽ ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ പരിസ്ഥിതിവിരുദ്ധ നയങ്ങളെ പരിസ്ഥിതി സംരക്ഷണമായി വ്യാഖ്യാനിക്കുകയും പൊതുസമൂഹത്തെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മുൻവിധികൾ മാറ്റിനിർത്തി കാര്യങ്ങളെ സത്യസന്ധമായും വസ്തുനിഷ്ഠമായും സമീപിക്കാൻ എൻ.ജി.ഒകൾ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തെ കോൺഫറൻസിൽ കെയർ ഇന്ത്യ ചെയർമാൻ മാത്യു ചെറിയാൻ, പി.വി അബ്ദുൽ വഹാബ് എം.പി,  നിഖിൽ ഡേ, നരേന്ദ്രനാഥ് ദാമോദർ,  ടി.ആരിഫലി,  മിറായ് ചാറ്റർജി, എസ് ഇരുദയ രാജൻ,  അനിൽ രാംപ്രസാദ്, ബി മുത്തുകുമാരസമി,  സജിത്ത് സുകുമാരൻ, പ്രൊഫ. ഡോ വിജയകുമാർ, ഡയറക്ടർ ഡോ. സുരേഷ്‌കുമാർ, ഡോ.ശ്രീകുമാർ വി.ബി, ഗുലാത്തി,  ഡോ.കിഷോർ കുമാർ,  പ്രൊഫ. ജെ ദേവിക, ജി.വി കൃഷ്ണഗോപാൽ,  ജയകുമാർ സി, മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ്, ലാറി ബേക്കർ ശൈലജ നായർ,  സാദിഖ് മമ്പാട്  പ്രോഗ്രാമിൽ പങ്കെടുത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *