തിരുവനന്തപുരം:പ്രൈമറി പാലിയേറ്റിവ് നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ സമയ ബന്ധിതമായി നടപ്പിലാക്കാൻ സർക്കാർ കമ്മിഷനെ നിയമിക്കണമെന്നു മുൻ കെ.പി സി സി. പ്രസിഡണ്ട് വി.എം സുധീരൻ ആവശ്യപ്പെട്ടു. 2008 ൽ കേരളത്തിൽ പഞ്ചായത്തുകൾ നിയമിച്ച പ്രൈമറി പാലിയേറ്റിവ് നഴ്‌സുമാർക്ക് ഇന്നും അവഗണനയാണെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള പഞ്ചായത്ത് പാലിയേറ്റിവ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണയും റാലിയും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ രക്ഷാധികാരി അഡ്വ എം.രാജൻ അധ്യക്ഷത വഹിച്ചു. ജോലി സ്ഥിരത ഉറപ്പു വരുത്തുക പി.എഫ്, ഇ.എസ്.ഐ. അനുവദിക്കുക, എല്ലാ വർഷവും ഇൻക്രിമെന്റ് അനുവദിക്കുക,ഉത്സവ ബത്ത വർധിപ്പിക്കുക,മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക ശബളം യഥാസമയം നൽകുക ഒരേവിഭാഗത്തിൽ ജോലി ചെയ്യുന്ന സെക്കണ്ടറി പാലിയേറ്റിവ് നഴ്‌സുമാർക്ക് നൽകുന്ന ലീവ് ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.സംസ്ഥാന പ്രസിഡണ്ട് ടി.എ. ലിസ്സി സെക്രട്ടറി അഗ്രസ് ജോസ് ദീപ ജോഷി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് വി.ആർ. പ്രതാപൻ ഇ ശങ്കരൻ പോറ്റി ബി.ശശിധരൻ എ.കെ. ഹരിഹരൻ എം.സതീശൻ എൽസി. എ.പി തുളസി ഭായ് എസ്. പാലക്കാട് മിനിമോഹൻ ഷീന സുനിത കെ മലപ്പുറം സജീല ബീവി ത്രിരുവനന്തപുരം ബിന്ദു.കെ. സുനിത പി.ടി. തുടങ്ങിയവർ സംസാരിച്ചു.