കോഴിക്കോട്: ഭരണഭീകരതയുടെ അട്ടഹാസം മതേതര ജനാധിപത്യ പരമാധികാര രാജ്യമായ ഇന്ത്യയെ ശിഥിലമാക്കുന്നെന്ന് കോൺഗ്രസ്.എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്താവിച്ചു. കോൺഗ്രസ്. എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയിൽ നിന്നും രാജിവെച്ച് നൂറോളം പേരെ കോൺഗ്രസ്. എസിലേക്ക് സ്വീകരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരാധ്യനായ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നെഞ്ചിലേക്ക് വെടിയുണ്ട യുതിർത്ത ശക്തികൾ ഇന്ന് കൂടുതൽ അക്രമാസക്തമായിരിക്കുന്നു.
ദേശീയതയും ദേശീയ നേതാക്കളും അപമാനിക്കപ്പെട്ട് കൊണ്ടിരിക്കുന്ന വാർത്തമാനകാലത്ത് നാം കരുതലോടെ മുന്നോട്ട് പോകണം അദ്ദേഹം കൂടിച്ചേർത്തു. കോൺഗ്രസ്.എസിലേക്ക് വരുന്നവരെ പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. കോൺഗ്രസ്.എസ് ജില്ലാപ്രസിഡണ്ട് വി.ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. പി.അബ്ദുൽ സത്താർ, ബാബു പറമ്പത്ത്, ഗണേഷ്ബാബു പാലാട്ട്, മുഹമ്മദ് ഇഖ്ബാൽ ,പി.ടി.സുബൈർ, ഇ.പി.ആർ.വേശാല മാസ്റ്റർ, ബാബുഗോപിനാഥ്്, സി. ആർ. വത്സൻ, വി.വി.സന്തോഷ് ലാൽ, ഷിഹാബുദ്ദീൻ, കെ.എസ്.അനിൽ, പി. സോമശേഖരൻ, കെ. കെ. കണ്ണൻ,എം.കെ. കുഞ്ഞിരാമൻ,എന്നിവർ ആശംസയർപ്പിച്ചു.