ന്യൂ മാഹി: എം എം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പത്താം വാർഡിൽ ഓണക്കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉദ്്ഘാടനം വാർഡ് മെമ്പർ വി.കെ. മുഹമ്മദ് തമീം കിറ്റ് ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ.പി. റീത്ത അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ പി.മോഹന കൃഷ്ണൻ സ്വാഗതവും ലീഡർ ബീഗം ആമിന നന്ദിയും പറഞ്ഞു.